കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ പി സി എല്ലും വില്‍ക്കുന്നു

  • By Super
Google Oneindia Malayalam News

ദില്ലി: വിവാദമായ ബാല്‍കോ കമ്പനിയുടെ വിറ്റഴിക്കലിനു ശേഷം മറ്റൊരു പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ പെട്രോ കെമിക്കല്‍ കോര്‍പറേഷനും വിറ്റഴിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഐ പി സി എല്‍ വാങ്ങുന്നത്.

മാര്‍ച്ച് 31 നു മുമ്പ് ഐ പി സി എല്‍ വിറ്റഴിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര വിറ്റഴിക്കല്‍ മന്ത്രാലയം. ഐ പി സി എല്ലിന്റെ ബറോഡ യൂണിറ്റ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു കൈമാറാന്‍ കരാറായിക്കഴിഞ്ഞതായി അറിയുന്നു. കഴിഞ്ഞ ആഴ്ച ബറോഡയില്‍ ചേര്‍ന്ന ഐ പി സി എല്‍ ഓഹരിയുടമകളുടെ അസാധാരണ യോഗം ഓഹരിക്കൈമാറ്റത്തിന് അനുമതി നല്‍കി.

ബറോഡ യൂണിറ്റ് വിറ്റു കിട്ടുന്ന പണം കൊണ്ട് ഐ പി സി എല്ലിന്റെ മറ്റ് രണ്ട് യൂണിറ്റുകള്‍ മെച്ചപ്പെടുത്താമെന്നാണ് മാനേജ്മെന്റ് നിക്ഷേപകര്‍ക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X