ബസ് മറിഞ്ഞ് 13 മരണം
ഡെഹ്റാഡൂണ്‍: ഉത്തരാഞ്ചലിലെ തെഹ്രിയില്‍ ബസ് കുഴിയിലേക്ക് മറിഞ്ഞ് 13 പേര്‍ മരണമടഞ്ഞു. 27 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.
മാര്‍ച്ച് മൂന്ന് ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. തെഹ്രിയില്‍ നിന്നും പൗരിയിലെ ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബസ് കീര്‍ത്തിനഗറില്‍ വച്ച് ബ്രേക്ക് തകരാറിലായി 250 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.
എഴ് പേര്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ശ്രീനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലും ശ്രീകോട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications