ബംഗാളില്‍ കോണ്‍ഗ്രസ് പിളര്‍ന്നു
കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ് പിളര്‍ന്നു.
തങ്ങള്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് എഐസിസി അംഗങ്ങളും മാര്‍ച്ച് നാല് ഞായറാഴ്ച വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സൗഗത റോയ്, തപസ് റോയ്, പരേഷ് പാല്‍, താരക് ബാനര്‍ജി, സിബ്ദാസ് മുഖര്‍ജി, അനുപം സെന്‍, ദേവി ശങ്കര്‍ പാണ്ഡ, ശീതള്‍ സര്‍ദാര്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് തൃണമൂലില്‍ ചേര്‍ന്നത്.
സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണിയെ നേരിടാന്‍ മമതാ ബാനര്‍ജിക്ക് മാത്രമേ കഴിയൂ എന്നും ഇവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വിടുക എന്ന തീരുമാനം ഒറ്റ രാത്രി കൊണ്ട് എടുത്തതല്ലെന്ന് സൗഗത റോയ് പറഞ്ഞു. ബംഗാളിലെ രാഷ്ടീയ സാഹചര്യത്തെപ്പറ്റി തങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചിരുന്നെന്നും റോയ് വ്യക്തമാക്കി. കോണ്‍ഗ്രസിനോ തൃണമൂല്‍ കോണ്‍ഗ്രസിനോ ഒറ്റയ്ക്ക് ഇടതുമുന്നണിയെ ബംഗാളില്‍ നേരിടാന്‍ കഴിയില്ലെന്നതാണ് വാസ്തവം.പക്ഷെ തൃണമൂലുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിലെ ആരും യോജിച്ചില്ല-റോയ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications