കേരളത്തില്‍ ഒറ്റയ്ക്ക് മത്സരിക്കും: ബംഗാരു
തിരുപ്പതി: കേരളത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍.
കേരളത്തിന് പുറമെ അസമിലും പാര്‍ട്ടി ഒറ്റയ്ക്കായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മാര്‍ച്ച് നാല് ഞായറാഴ്ച ബംഗാരു വ്യക്തമാക്കി. തമിഴ്നാട്ടിലും ബംഗാളിലും എന്‍ഡിഎ സഖ്യകക്ഷികളുമായി ധാരണയുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ബംഗാരു പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ മാര്‍ച്ച് ആറ് ചൊവാഴ്ചയും മാര്‍ച്ച് ഏഴ് ബുധനാഴ്ചയുമായി ദില്ലിയില്‍ യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ് സഖ്യങ്ങളെ കുറിച്ചുള്ള ചിത്രം കൂടുതല്‍ വ്യക്തമാവുകയുള്ളുവെന്നും ബംഗാരു കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications