Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണം വരും

ദില്ലി: വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വൈദ്യുതി മന്ത്രിമാരുടെ യോഗം തീരുമാനിച്ചു.

കേരളം ഇതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന വൈദ്യുത മന്ത്രി എസ്. ശര്‍മ അറിയിച്ചു. കൃഷി ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്ക് യൂണിറ്റൊന്നിന് 50 പൈസ നിരക്കില്‍ ഈടാക്കാനും മാര്‍ച്ച് മൂന്ന് ശനിയാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുത വിതരണമേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് അവകാശം വേണമെന്ന കേരളത്തിന്റെയും ബംഗാളിന്റെയും ആവശ്യം അംഗീകരിച്ചിട്ടുണ്ട്. മറ്റ് മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ച് രണ്ട് കൊല്ലത്തിനുള്ളില്‍ വൈദ്യുതി വിതരണം ലാഭകരമാക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനതലത്തില്‍ വൈദ്യുതി റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനമായിട്ടുണ്ട്. വൈദ്യുതി സൗജന്യം നല്‍കാനുള്ള തുക അതത്് സംസ്ഥാനങ്ങളിലെ ബജറ്റില്‍ വകയിരുത്തുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു തീരുമാനം. വൈദ്യുതി മോഷണം തടയാനും ഗ്രാമീണ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും അടിയന്തിര നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+