മിസോറാമിലും ആസാമിലും ഭൂചലനം
ഷില്ലോംഗ്: മിസോറാമിലും ആസാമിലും ഷില്ലോംഗിലും മാര്‍ച്ച് നാല് ഞായറാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
മ്യാന്‍മാറിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നു. ഇന്ത്യയുടെയും മ്യാന്‍മാറിന്റെയും അതിര്‍ത്തിയിലെവിടെയോ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതപ്പെടുന്നു.
ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയോടുകയായിരുന്നു. ഫിബ്രവരി 27 ചൊവാഴ്ചയും ഈ മേഖലകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications