കണ്ണൂരില്‍ പൊലീസ് വെടിവച്ചു
തിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി-സിപിഎം സംഘട്ടനം ഒഴിവാക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
കണ്ണൂരിലെ പാനൂരില്‍ മാര്‍ച്ച് നാല് ഞായറാഴ്ച പരസ്പരം ഏറ്റുമുട്ടാനൊരുങ്ങിയെത്തിയ ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രകടനക്കാരെ പിരിച്ചുവിടാനായിരുന്നു പൊലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവച്ചത്. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി. വെടിവയ്പില്‍ ആര്‍ക്കും പരിക്കില്ല.
അക്രമാസക്തരായ പ്രവര്‍ത്തകര്‍ പൊലീസിനെ നാടന്‍ ബോംബുകൊണ്ടും വടിവാളുകൊണ്ടും ആക്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസിന് വെടിവയ്ക്കേണ്ടിവന്നതെന്ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിക്കാര്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ബോംബെറിഞ്ഞു.












Click it and Unblock the Notifications