മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിച്ചിട്ടില്ല
തിരുവനന്തപുരം: യുഡിഎഫ് മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കരുണാകരന്‍.
സോണിയാഗാന്ധിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ കരുണാകരന്‍ മാര്‍ച്ച് നാല് ഞായറാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കവെ അറിയിച്ചതാണ് ഇക്കാര്യം.
കെപിസിസി പ്രസിഡന്റിനെയും സഭാകക്ഷി നേതാവിനെയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് സോണിയ തനിക്ക് ഉറപ്പ് തന്നതായി കരുണാകരന്‍ ആവര്‍ത്തിച്ചു. എന്നാല്‍ സോണിയയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കരുണാകരന്‍ തയാറായില്ല. തനിക്ക് തന്നിട്ടുള്ള വാക്ക് പാലിക്കപ്പെടുമെന്നുറപ്പുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു.
ഓരോ ഗ്രൂപ്പുകാര്‍ക്കും നല്‍കിയിട്ടുള്ള സ്ഥാനങ്ങളിലേക്ക് ആളെ നിശ്ചയിക്കുന്നതിന് അതത് ഗ്രൂപ്പുകള്‍ക്ക് അവകാശമുണ്ടെന്നും കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications