കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗങ്ങള്‍ക്കു വേണ്ടി എംഎല്‍എ ആകാന്‍...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മനുഷ്യര്‍ക്കു വേണ്ടി സംസാരിക്കുന്നവരാണ് കേരള നിയമസഭയിലെ 140 എംഎല്‍എമാരും. മൃഗങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന ഒരാളെങ്കിലും അവിടെ വേണ്ടേ..? എ.വി.കെ. മൂസത് ചോദിക്കുന്നു.

മൂസത് ആരെന്നല്ലേ..? പട്ടാമ്പിയില്‍ നിന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ പോകുന്ന മുന്‍കാല പത്രപ്രവര്‍ത്തകന്‍. ഇപ്പോള്‍ മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. ജന്തുക്കളോട് സ്നേഹം കാണിച്ച് പേരുകേട്ട കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് കേരളത്തിലുള്ള ഒരു അനുയായി.

തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ തന്റെ അംഗത്വം മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഉപയോഗിക്കുക എന്ന് മൂസത് ആണയിടുന്നു. മൃഗങ്ങളെ കൊല്ലുന്നതിനെതിരെയാണ് മൂസതിന്റെ പ്രധാന പ്രവര്‍ത്തനം. മാംസഭക്ഷണം ഉപേക്ഷിച്ച് സസ്യഭുക്കുകളായി തീരാനാണ് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്യുന്നത്.

രണ്ടു തവണ നിയമസഭാ തിരഞ്ഞെടുപ്പിലും 1990ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും മൂസത് മത്സരിച്ചിട്ടുണ്ട്. പക്ഷെ പരാജയപ്പെട്ടു. മൂസതിന്റെ സസ്യഭുക്കാഹ്വാനം ജനങ്ങള്‍ക്ക് അന്ന് അത്ര ദഹിച്ചില്ലായിരിക്കാം. എന്നാല്‍ പുതിയ നൂറ്റാണ്ടില്‍ ഇതിന് മാറ്റമുണ്ടാകുമെന്നാണ് മൂസത് കരുതുന്നത്.

പക്ഷെ മൂസത് ഒരു കാര്യം കൂടി വ്യക്തമാക്കുന്നു: ഞാന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ. എന്തായാലും എന്റെ ലക്ഷ്യം സസ്യഭോജനസിദ്ധാന്തം പ്രചരിപ്പിക്കുക എന്നതാണ്.

ലോകാരോഗ്യവും സമാധാനവും സസ്യഭുക്കുകളാകുന്നതോടു കൂടി മാത്രമേ കൈവരിക്കാന്‍ സാധിക്കൂ എന്ന് വിശ്വസിക്കുന്ന മൂസതിന്റെ പാതയില്‍ ഈ വര്‍ഷം പട്ടാമ്പിയിലെ ജനങ്ങള്‍ വരുമോ എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അറിയാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X