സൗദിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു
മഞ്ചേരി: റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
എടവണ്ണ ഒതായി കാഞ്ഞിരാല അബ്ദുല്‍ മജീദ് (35) ആണ് ഒരു ബംഗ്ലാദേശിയുടെ കുത്തേറ്റ് മരിച്ചതായി മാര്‍ച്ച് മൂന്ന് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എട്ടുവര്‍ഷമായി മജീദ് റിയാദില്‍ ജോലി ചെയ്യുകയാണ്.
ഫിബ്രവരി 28 ബുധനാഴ്ചയാണ് അബ്ദുള്‍ മജീദ് കൊല്ലപ്പെട്ടത്. ഒരേ മുറിയില്‍ താമസിച്ചിരുന്ന ബംഗ്ലാദേശി മുറിയില്‍ ലൈറ്റിട്ടതിന്റെ പേരില്‍ മജീദിനെ കുത്തിക്കൊല്ലുകയായിരുന്നു. ബംഗ്ലാദേശി സൗദി പൊലീസിന്റെ കസ്റഡിയിലായിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഏകദേശം ഒരു വര്‍ഷം മുമ്പാണ് മജീദ് നാട്ടില്‍ വന്ന് പോയത്. റഹീനയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്.












Click it and Unblock the Notifications