Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യവല്‍ക്കരണം: കോടതിയില്‍ പോകും

തിരുവനന്തപുരം: വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തിനെതിരെ ആവശ്യമെങ്കില്‍ കോടതിയില്‍ പോകാന്‍ വരെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമെന്ന് വൈദ്യുതിമന്ത്രി എസ്. ശര്‍മ്മ പറഞ്ഞു.

മാര്‍ച്ച് മൂന്ന് ശനിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലെ തീരുമാനങ്ങള്‍ സംസ്ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് ശര്‍മ്മ വ്യക്തമാക്കി. മാര്‍ച്ച് നാല് ഞായറാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിലെ തീരുമാനങ്ങള്‍ ഭരണഘടനാ വിരുദ്ധമായവയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. സ്വകാര്യവല്‍ക്കരണത്തിനെതിരെ കോടതിയില്‍ പോവുക, പാര്‍ലമെന്റില്‍ പ്രശ്നം ഉന്നയിക്കുക, ഈ നീക്കത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ പ്രവര്‍ത്തന പരിപാടികള്‍ ഉടന്‍ തന്നെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്ക് യൂണിറ്റൊന്നിന് 50 പൈസ ഈടാക്കാനും യോഗം തീരുമാനിച്ചിരുന്നു. കൂടാതെ സംസ്ഥാനതലത്തില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

ഈ തീരുമാനങ്ങളെ യോഗത്തില്‍ കേരളം ശക്തമായി എതിര്‍ത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മേല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തതിനാല്‍ അവ രൂപീകരിക്കാനുള്ള തീരുമാനം സംസ്ഥാനങ്ങളുടെ താല്പര്യത്തിന് എതിരാണ്. ഈ നീക്കത്തെ ഒരു സംസ്ഥാന സര്‍ക്കാരും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. യജമാന-ഭൃത്യ ബന്ധത്തിന്റെ രീതിയിലാണ് കേന്ദ്രം കാര്യങ്ങള്‍ നോക്കിക്കാണുന്നത് - ശര്‍മ്മ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+