ഇന്ത്യാ- പാക് ചര്‍ച്ച വേണം: മുഷാറഫ്
ദില്ലി:കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ എത്രയും നേരത്തെ ഇന്തോ-പാക് ചര്‍ച്ച വേണമെന്ന് പാക് പട്ടാളമേധാവി പര്‍വേസ് മുഷാറഫ്.
ചര്‍ച്ചയ്ക്കായി ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യാ-പാകിസ്ഥാന്‍ സോള്‍ജിയേഴ്സ് ഫോര്‍ പീസ്( ഐപിഎസ്ഐ) മാര്‍ച്ച് നാല് ശനിയാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. സമാധാന ചര്‍ച്ചകള്‍ക്കായി ഫിബ്രവരി 27 ചൊവാഴ്ച പാകിസ്ഥാനിലെത്തിയ ഐപിഎസ്ഐ പ്രതിനിധി സംഘം നേരിട്ട് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മുഷാറഫ് ഇക്കാര്യം അറിയിച്ചതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
ജമ്മുകശ്മീരിലെ അക്രമങ്ങളെപ്പറ്റി ഐപിഎസ്ഐ പ്രതിനിധി സംഘം മുഷാറഫുമായി വിശദമായി ചര്‍ച്ച ചെയ്തു. 1947 ലെ യുദ്ധത്തില്‍ ബന്ദികളായി പാക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ വിട്ടയക്കണമെന്നും ഐപിഎസ്ഐ അപേക്ഷിച്ചു. ഇക്കാര്യത്തെപ്പറ്റി ആലോചിക്കാമെന്ന് മുഷാറഫ് ഉറപ്പുനല്കിയിട്ടുണ്ട്.












Click it and Unblock the Notifications