കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധപ്രതിമകള്‍ തകര്‍ക്കും: താലിബാന്‍ മന്ത്രി

  • By Staff
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാമിയാനിലുള്ള ബുദ്ധപ്രതിമകള്‍ തകര്‍ക്കുമെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി വക്കില്‍ അഹ്മദ് മുതാവകെല്‍ മാര്‍ച്ച് നാല് വ്യാഴാഴ്ച ആവര്‍ത്തിച്ചു.

അതേ സമയം അമൂല്യമായ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നതില്‍ നിന്നും താലിബാന്‍ സേനയെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുനെസ്കോ പ്രതിനിധി പിയറെ ലാഫ്രാന്‍സെ അഫ്ഗാനിസ്ഥാനിലെ ഖണ്ഡഹാറിലെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ മുന്‍ ഫ്രഞ്ച് അംബാസഡര്‍ ആയിരുന്നു പിയറെ ലാഫ്രാന്‍സെ. പക്ഷെ പ്രതിമകളെ രക്ഷിക്കാമെന്ന കാര്യത്തില്‍ വളരെ നേരിയ പ്രതീക്ഷയെ നിലനില്ക്കുന്നുള്ളൂ എന്ന് പിയറെ ലാഫ്രാന്‍സെ അറിയിച്ചു.

താലിബാന്റെ ശാസനം ഞങ്ങള്‍ നടപ്പാക്കുക തന്നെ ചെയ്യും -താലിബാന്റെ കോട്ടയായ ഖണ്ഡഹാറില്‍ നിന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിദേശകാര്യ മന്ത്രി വക്കില്‍ അഹ്മദ് മുതാവകെല്‍ പറഞ്ഞു. യുനെസ്കോയുടെ പ്രത്യേക പ്രതിനിധിയെ ഞങ്ങള്‍ കാണും. ബുദ്ധപ്രതിമകള്‍ തകര്‍ക്കുക എന്നത് തികച്ചും ആഭ്യന്തരമായ കാര്യമാണെന്നും ലോകത്തില്‍ മറ്റാരും ഇടപെടേണ്ടതില്ലാത്ത പ്രശ്നമാണിതെന്നും ഞങ്ങള്‍ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കും.- മന്ത്രി മുതാവകെല്‍ പറഞ്ഞു.

ഇസ്ലാമിക ഭരണം വരുന്നതിന് മുന്നോടിയായുള്ള ചരിത്രസ്മാരകങ്ങളെല്ലാം തകര്‍ക്കുക എന്നതാണ് താലിബാന്റെ ആത്മീയ നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ ആഹ്വാനം.അത്തരത്തിലുള്ള ആയിരക്കണക്കിന് സ്മാരകങ്ങള്‍ താലിബാന്‍ സേന തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

അക്കൂട്ടത്തില്‍ പെട്ടതാണ് 1500 വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് കൂറ്റന്‍ ബുദ്ധപ്രതിമകള്‍ . നിവര്‍ന്നു നില്ക്കുന്ന ബുദ്ധപ്രതികളില്‍ വച്ച് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഒന്നാണ് ഇവയില്‍ ഒന്ന് . വീര്യം കൂടിയ സ്ഫോടകവസ്തുക്കളും റോക്കറ്റുകളും ഉപയോഗിച്ച് താലിബാന്‍ സേന ഈ രണ്ടു ബുദ്ധ പ്രതിമകളുടെയും ശിരസ്സുകളും കൈകാലുകളും തകര്‍ത്തു കഴിഞ്ഞു. ഇസ്ലാമിക ഭരണത്തിനു മുന്നോടിയായുളള കാലഘട്ടത്തിലെ അവശേഷിക്കുന്ന പ്രതിമകളില്‍ മൂന്നില്‍ രണ്ടു ഭാഗവും തകര്‍ത്തു കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X