ബാല്‍കോയില്‍ സമരം തുടരുന്നു
കോര്‍ബ: തൊഴിലാളി സമരത്തെ തുടര്‍ന്ന് ഭാരത് അലൂമിനിയം കമ്പനിയുടെ പ്രവര്‍ത്തനം മാര്‍ച്ച് അഞ്ച് തിങ്കളാഴ്ചയും മുടങ്ങി.
ബാല്‍കോയുടെ 51 ശതമാനം ഓഹരികള്‍ സ്വകാര്യകമ്പനിയായ സ്റെര്‍ലൈറ്റിനു വിറ്റതിനെ തുടര്‍ന്നാണ് തൊഴിലാളി സമരം തുടങ്ങിയത്. സ്റെര്‍ലൈറ്റ് ഏറ്റെടുത്താല്‍ തൊഴിലാളികളെ വ്യാപകമായി പിരിച്ചു വിടുമെന്ന ആശങ്കമൂലമാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. പണിമുടക്ക് ഇത് മൂന്നാംദിവസവും തുടരുകയാണ്.
കമ്പനിയുടെ വിശാല താല്പര്യം കണക്കിലെടുത്ത് സഹകരിക്കണമെന്ന് ബാല്‍കോ മാനേജിംഗ് ഡയറക്ടര്‍ എസ്.സി. കൃഷ്ണന്‍ തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു. തൊഴിലാളികളെ ഒരു കാരണവശാലും പിരിച്ചുവിടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാല്‍കോയുടെ ഓഹരികള്‍ വില്ക്കുന്ന സമയത്ത് തൊഴിലാളികളുടെ താല്പര്യം കൂടി കണക്കിലെടുത്തിരുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി മായാ സിംഹ് പറഞ്ഞു.












Click it and Unblock the Notifications