കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി ഹാജരായില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: അയോധ്യാ പ്രശ്നത്തെപ്പറ്റി അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന് മുന്നില്‍ മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അദ്വാനി ഹാജരായില്ല. ഇത് രണ്ടാം തവണയാണ് ലിബര്‍ഹാന്‍ കമ്മീഷന് മുന്നില്‍ അദ്വാനി ഹാജരാകാതിരിക്കുന്നത്.

ഒരു അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ പോകേണ്ടി വന്നതുകൊണ്ടാണ് അദ്വാനിക്ക് കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് അദ്വാനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ അദ്വാനി കഴിയുന്നതും ശ്രമിച്ചെങ്കിലും അടിയന്തിരമായ ഔദ്യോഗിക ആവശ്യം മൂലം അതിന് കഴിയാതെ വരികയായിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

തുടര്‍ന്ന് ഏപ്രില്‍ 10,11 തീയതികളില്‍ ഹാജരാകാന്‍ കമ്മീഷന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഈ തീയതികളില്‍ അദ്വാനി കമ്മീഷന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ ഉറപ്പു നല്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X