അമ്മയെത്തി; ആഘോഷം തുടങ്ങി
ബാംഗ്ലൂര്‍: മൈസൂരിലെ മാതാ അമൃതാനന്ദമയീ മഠത്തിന്റെ അമൃത കുടീരം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച മുഖ്യമന്ത്രി എസ്.എം.കൃഷ്ണ നിര്‍വഹിച്ചു .
ചടങ്ങില്‍ മാതാ അമൃതാനന്ദമയിയും പങ്കെടുത്തു. മൈസൂര്‍ രൂപ നഗറില്‍ നിര്‍മ്മിക്കുന്ന അമൃത കൃപ ചാരിറ്റബിള്‍ ആശുപത്രിയുടെ പ്രഖ്യാപനവും ഇതിനോടനുബന്ധിച്ച് നടന്നു. അമൃതാ ഇന്‍സ്റിട്യൂട്ട് ഓഫ് കമ്പ്യൂട്ടര്‍ ടെക്നോളജിയുടെ ഉദ്ഘാടനവും സോവനീര്‍ പ്രകാശനവും നടന്നു. കര്‍ണാടക പ്രൈമറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എച്ച്.വിശ്വനാഥ്, വ്യവസായ വകുപ്പ് മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ എന്നിവരും പങ്കെടുത്തു.
മൈസൂര്‍ മാതാ അമൃതാനന്ദമയി ദേവീ ബ്രഹ്മസ്ഥാന ക്ഷേത്രപ്രതിഷ്ഠാ വാര്‍ഷിക മഹോത്സവ പരിപാടികള്‍ മാര്‍ച്ച് നാല് ഞായറാഴ്ച തുടങ്ങി. പരിപാടിയില്‍ പങ്കെടുക്കാന്‍ മാതാ അമൃതാനന്ദമയീദേവി മാര്‍ച്ച് മൂന്ന് ശനിയാഴ്ച തന്നെ മൈസൂരിലെ മഠത്തിലെത്തിയിരുന്നു. മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച കൂടി അമ്മ മൈസൂരിലുണ്ടാവും. എല്ലാ ദിവസവും അമ്മ ദര്‍ശനം നല്കുന്നുണ്ട്.












Click it and Unblock the Notifications