പ്രത്യേക സിബിഐ ജഡ്ജിയെ സ്ഥലം മാറ്റി
ദില്ലി: വിവാദ ബോഫോഴ്സ് കേസ് വിചാരണചെയ്യുന്ന പ്രത്യേക സിബിഐ കോടതിയുടെ ജഡ്ജി അജിത് ഭാരിഹോകിനെ സ്ഥലം മാറ്റി. അദ്ദേഹത്തെ തീസ് ഹസാരി കോടതിയില്‍ നിന്ന് കര്‍കര്‍ഡൂമ കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് മാര്‍ച്ച് അഞ്ച് തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്.
ബോഫോഴ്സ് കേസ് വിചാരണ ചെയ്യുന്ന ജഡ്ജി എന്ന നിലയ്ക്ക് അദ്ദേഹം അടുത്തിടെ ഹിന്ദുജ സഹോദരന്മാര്‍ ഇന്ത്യ വിടുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2000 ഒക്ടോബര്‍ 12 ന് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനും മുന്‍ മന്ത്രി ബൂട്ടാസിംഹിനും ജെഎംഎം കോഴക്കേസില്‍ മൂന്നു വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു.
അജിത് ബാരിഹോകിന്റെ ഈ രണ്ട് വിധികളും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇത് രാഷ്ടീയവൃത്തങ്ങളിലും ഏറെ ചര്‍ച്ചാവിഷയമായി. അജിത് ബാരിഹോകെയെ തിരക്കിട്ട് സ്ഥലംമാറ്റിയതിന്റെ കാരണം വ്യക്തമല്ല.












Click it and Unblock the Notifications