കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്ലുലാര്‍ സര്‍വീസ്: അപേക്ഷ ക്ഷണിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: നാല് പ്രധാനനഗരങ്ങളിലും 17 ടെലികോം സര്‍ക്കിള്‍ സര്‍വീസ് ഏരിയകളിലും സെല്ലുലാര്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തുന്നതിന് നാലാമത്തെ ഓപ്പറേറ്റര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായി കമ്പനികളില്‍ നിന്നും അപേക്ഷ ക്ഷണിക്കാന്‍ ടെലികമ്മ്യുണിക്കേഷന്‍ വകുപ്പ് തീരുമാനിച്ചു.

ആന്ധമാന്‍-നിക്കോബാറിലും പശ്ചിമബംഗാളിലെയും ഒഴിവുള്ള മേഖലകളില്‍ സര്‍വീസ് നടത്തുന്നതും ഇതില്‍ ഉള്‍പ്പെടും. നാല് ഘട്ടങ്ങളിലായാലാവും ലൈസന്‍സ് നല്‍കുന്നതിനുള്ള ലേലംവിളി നടക്കുക. യോഗ്യത നിര്‍ണയിക്കുന്നതിനുള്ളഒരു റൗണ്ടും വില പറയുന്നതിനുള്ളമൂന്ന് റൗണ്ടുകളുമാണ് ഇത്. ലേലംവിളിയില്‍ വിജയിക്കുന്ന കമ്പനി പ്രവേശനഫീസ് നല്‍കണം.

20 വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുന്നത്. ഇത് 10 വര്‍ഷത്തേക്കു കൂടി നീട്ടാം. ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ അനുസരിച്ചാകും ലൈസന്‍സ് നല്‍കുന്നത്. നാലാമത്തെ ഓപ്പറേറ്റര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗേരഖകള്‍ ജനുവരി അഞ്ചിന് കേന്ദ്ര വാര്‍ത്താ വിനിമയമന്ത്രി രാംവിലാസ് പാസ്വാന്‍ പ്രഖ്യാപിച്ചിരുന്നു.

ടെണ്ടറിനുള്ള അപേക്ഷ ദില്ലിയിലെ സഞ്ചാര്‍ ഭവനിലെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അക്കൗണ്ട്സ് ഓഫീസറില്‍ നിന്നും മാര്‍ച്ച് 23 മുതല്‍ ലഭിക്കും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡോട്ട്ഇന്ത്യ.കോമില്‍ നിന്ന് ലഭിക്കുന്നതാണ്.

ലേലംവിളിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളകമ്പനികള്‍ക്ക് നിര്‍ദേശങ്ങളും മറ്റും അവതരിപ്പിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍ ഒരു യോഗം വിളിച്ചുകൂട്ടും. ഇതിന്റെ തീയതി ടെലികമ്മ്യൂണിക്കേഷന്റെ വെബ്സൈറ്റില്‍ അറിയിക്കുന്നതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X