എഐഎഡിഎംകെ------ പിഎംകെ സീറ്റ് ധാരണ
ചെന്നൈ: എഐഎഡിഎംകെയും പിഎംകെയും തമ്മില്‍ സീറ്റ്ധാരണയായതായി പിഎംകെ സ്ഥാപകനേതാവ് എസ്.രാമദാസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ പിഎംകെ 27 സീറ്റുകളിലും പോണ്ടിച്ചേരിയില്‍ 10 സീറ്റിലും മത്സരിക്കും.
ജയലളിതയുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ടെന്ന് മാര്‍ച്ച് അഞ്ച് ഞായറാഴ്ച രാമദാസ് അറിയിച്ചു.
ഇതോടെ എഐഎഡിഎംകെയുമായി തിരഞ്ഞെടുപ്പ് ധാരണയിലെത്താനുള്ള ടിഎംസിയുടെ ശ്രമം പരാജയപ്പെട്ടുവെന്ന് വ്യക്തമായി.
പോണ്ടിച്ചേരിയില്‍ എഐഎഡിഎംകെ-പിഎംകെ സഖ്യം കേവലഭൂരിപക്ഷം നേടിയാല്‍ ഇരുകക്ഷികളും ഭരണം പങ്കുവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടര വര്‍ഷം എഐഎഡിഎംകെയും രണ്ടര വര്‍ഷം പിഎംകെയും ഭരണം നടത്താനാണ് ധാരണയെന്ന് രാമദാസ് പറഞ്ഞു.
പിഎംകെ മത്സരിക്കുന്ന സീറ്റുകളേതൊക്കെയെന്ന് ജയലളിത പ്രഖ്യാപിക്കുമെന്നും രാമദാസ് പറഞ്ഞു.












Click it and Unblock the Notifications