ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സില്ല : കോടതി
കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ടൂറിസം കോര്‍പ്പറേഷനുകളുടെയും നിയന്ത്രണത്തിലല്ലാത്ത ഹോട്ടലുകള്‍ക്കും റെസ്റോറന്റുകള്‍ക്കും ബാര്‍ലൈസന്‍സുകള്‍ നല്‍കുന്നത് കേരള ഹൈക്കോടതി തടഞ്ഞു.
ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന എക്സൈസ് കമ്മീഷണര്‍, സെക്രട്ടറി, എക്സൈസ് വകുപ്പ് എന്നിവരെ കോടതി അറിയിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം കണക്കിലെടുത്തുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ്. ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നത് കേരള മദ്യനയത്തിന് വിരുദ്ധമായാണ് എന്ന പൊതുതാല്പര്യഹര്‍ജിയിന്മേലാണ് ഹൈക്കോടതി മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റിസുമാരായ പി.കെ. ബാലസുബ്രഹ്മണ്യന്‍, ടി.എം. ഹസ്സന്‍ പിള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.












Click it and Unblock the Notifications