വ്യാജ വോട്ടര്‍ കാര്‍ഡ്: സിപിഎമ്മുകാര്‍ പിടിയില്‍
തളിപ്പറമ്പ്: വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ചതിന് ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് സിപിഎമ്മുകാര്‍ പിടിയിലായി.
കുറുമാത്തൂരിലെ പുതിയ വളപ്പില്‍ കുഞ്ഞിരാമന്‍, ഐവളപ്പില്‍ മോഹനന്‍, മേയിപ്പേരി ചന്ദ്രിക എന്നിവരെ മാര്‍ച്ച് നാല് ഞായറാഴ്ചയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ് ചെയ്തത്. ഓരോരുത്തരുടെയും പക്കല്‍ ഒന്നിലധികം തിരിച്ചറിയില്‍ കാര്‍ഡുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു.
കുറുമാത്തൂര്‍, പട്ടുവം എന്നീ പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തിരിച്ചറിയില്‍ കാര്‍ഡുകളാണ് ഇവര്‍ തരപ്പെടുത്തിയത്. ഇവരെ ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications