ഗുരുവായൂര്‍ ആനയോട്ടം ചൊവാഴ്ച
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടം മാര്‍ച്ച് ആറ് ചൊവാഴ്ച നടക്കും. 10 ദിവസം നീണ്ടുനില്ക്കുന്ന ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായാണ് ആനയോട്ടം നടക്കുന്നത്.
വൈകുന്നേരം മൂന്നുമണിക്കാണ് ആനയോട്ടം ആരംഭിക്കുക. ആനയോട്ടത്തിനു ശേഷം രാത്രി 7.30ന് ഉത്സവത്തിന് കൊടിയേറും.
ആനയോട്ടത്തില്‍ വിജയിയാവുന്ന ആനയ്ക്ക് രാജകീയമായ പരിചരണമാണ് ഉത്സവനാളുകളില്‍ നല്‍കുക. ശീവേലിക്ക് തിടമ്പേറ്റുന്നത് ഈ ആനയായിരിക്കും.
ഉത്സവത്തിന്റെ ആദ്യനാളായ ചൊവാഴ്ച ആചാര്യവരണം, കൂറയും പവിത്രവും നല്‍കല്‍ എന്നിവ ഉണ്ടാകും.












Click it and Unblock the Notifications