കുമരകത്ത് പാപ്പാന്‍ കുത്തേറ്റു മരിച്ചു
കോട്ടയം: ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടുവന്ന ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. കുറുവിലങ്ങാട് സ്വദേശി മോഹനന്‍ (28) ആണ് മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച മരിച്ചത്.
മാര്‍ച്ച് നാല് ഞായറാഴ്ച രാത്രിയാണ് മോഹനന് മദമിളകിയ ആനയുടെ കുത്തേറ്റത്. പിന്നീട് അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
കുമരകത്തെ ശരീ കുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ഭോലനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ പിന്നീട് മയങ്ങാനുള്ള മരുന്ന് നല്കിയശേഷം നാട്ടുകാര്‍ തളച്ചു.












Click it and Unblock the Notifications