കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ കൊല സിപിഎം അട്ടിമറി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സ്വതന്ത്രമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന്റെ ഭാഗമാണ് കണ്ണൂരില്‍ മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച നടന്ന കൊലപാതകമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍ ആരോപിച്ചു.

കുറച്ചുകാലം ശാന്തമായിരുന്ന പാനൂരില്‍ വീണ്ടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകനെ ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്വര നടപടികള്‍ സ്വീകരിക്കണം - കോഴിക്കോട്ട് മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പത്മനാഭന്‍ ആവശ്യപ്പെട്ടു.

ബിജെപി തുടങ്ങിയ പരിവര്‍ത്തന യാത്ര അവസാനിക്കുമ്പോഴേക്കും ഇടതുമുന്നണിയിലെ ചില ഘടകകക്ഷികള്‍ ബിജെപിയില്‍ എത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പരിവര്‍ത്തനയാത്ര പുരോഗമിക്കുമ്പോള്‍ തന്നെ ജനതാദളിലെ എന്‍.സി. ചാക്കോ അനുയായികളോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമബംഗാളില്‍ മമതാബാനര്‍ജി സ്വീകരിച്ച പാതയാണ് കേരളത്തില്‍ കരുണാകരന്‍ അനുവര്‍ത്തിക്കേണ്ടതെന്ന് പത്മനാഭന്‍ പറഞ്ഞു. അവിടെ ഇപ്പോള്‍ കോണ്‍ഗ്രസ് പിളര്‍ന്ന് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ മമതാബാനര്‍ജിയുടെ ശക്തി വര്‍ദ്ധിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാതിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും യുഡിഎഫുമായി ബിജെപി സഹകരിക്കില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X