കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ക്ക് മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച കുത്തേറ്റു. രാജു എന്ന ബസ് ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ കൊല്ലപ്പെട്ടതില്‍ നിന്നാണ് സംഘര്‍ഷം തുടങ്ങിയത്. അക്രമാസക്തരായ ജനക്കൂട്ടം ബസ് ഡ്രൈവര്‍ക്കു നേരെ തിരിയുകയായിരുന്നു. അപകടത്തിന് ഉത്തരവാദി ബസ് ഡ്രൈവറാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അക്രമാസക്തരായ ജനക്കൂട്ടവുമായി ബസ് ഡ്രൈവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിനിടയിലാണ് ഡ്രൈവര്‍ക്ക് കുത്തേറ്റത്. ഡ്രൈവര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. നേരത്തെ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായിരുന്ന ഷസീര്‍(18) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X