Get Updates
Get notified of breaking news, exclusive insights, and must-see stories!

20 കമ്പനികള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും

ദില്ലി: ബാല്‍ക്കോ വിറ്റതിനെത്തുടര്‍ന്ന് തൊഴിലാളികളില്‍ നിന്നും ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്നും പ്രതിഷേധം നേരിടുമ്പോള്‍ തന്നെ കൂടുതല്‍ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുക എന്ന നീക്കവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

20 വന്‍ പൊതുമേഖലാ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള പ്രക്രിയകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 2001 ജൂലൈയോടെ ഈ കമ്പനികളെല്ലാം വിറ്റ് കേന്ദ്രസര്‍ക്കാരിന്റെ സമാഹൃത നിധി വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം.

എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ്, വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ കേബിള്‍സ്, സിഎംസി ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ്, ഐബിപി ലിമിറ്റഡ് എന്നീ വന്‍കമ്പനികളും ഈ ബ്ലാക്ക് ലിസ്റില്‍ പെടും.

ഇന്ത്യന്‍ പെട്രോകെമിക്കല്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ്, മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ്, ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് എന്നീ കമ്പനികളും സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇവയെല്ലാം സ്വകാര്യവല്‍ക്കരിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. കമ്പനികള്‍ ഏറ്റെടുക്കാന്‍ താല്പര്യമുള്ളവരെ കണ്ടെത്താന്‍ വിദഗ്ധരെ നിയോഗിച്ചും കഴിഞ്ഞു. ഇതില്‍ പലതിന്റെയും ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിക്കഴിയുകയും ചെയ്തിട്ടുണ്ട്.

കമ്പനികളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ അടുത്ത വര്‍ഷം 12,000 കോടി രൂപ സ്വരൂപിക്കാമെന്നാണ് ധനമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ കണക്കാക്കിയിരിക്കുന്നത്. ഈ 20 കമ്പനികളും വില്‍ക്കുന്നതോടെ ഈ ലക്ഷ്യം കൈവരിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+