ബംഗാളിലും സ്വകാര്യനിക്ഷേപത്തിന് ക്ഷണം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വ്യവസായ, വിദ്യാഭ്യാസ മേഖലകള്‍ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളപൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നാണ് സൂചന.
ഇന്ത്യന്‍ ചേമ്പര്‍ ഒഫ് കോമേഴ്സ് ഭാരവാഹികളുമായി സംസ്ഥാന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വ്യവസായ, വിദ്യാഭ്യാസമേഖലകളില്‍ സ്വകാര്യമേഖല നിക്ഷേപം നടത്തണണണമെന്ന് ഭട്ടാചാര്യ ആവശ്യപ്പെട്ടത്. 67 പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യാഭ്യാസ മേഖലയും സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാര്‍ഷികരംഗത്തും സ്വകാര്യനിക്ഷേപത്തിന് അദ്ദേഹം വ്യവസായികളെ ക്ഷണിച്ചു.
സ്വകാര്യമേഖലയെ തീവ്രമായി എതിര്‍ക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ സംസ്ഥാനത്ത് സ്വകാര്യമേഖലക്ക് പ്രോത്സാഹനം നല്‍കാനൊരുങ്ങുന്നത് വ്യവസായികള്‍ക്കൊപ്പം രാഷ്ട്രീയനിരീക്ഷകരെയും അതിശയിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications