Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധപ്രതിമ തകര്‍ക്കലിനു പിന്നില്‍ അമേരിക്ക: വി എച്ച് പി

ദില്ലി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം നടത്തുന്ന ബുദ്ധപ്രതിമകളുടെ തകര്‍ക്കലിനു പിന്നില്‍ ഒരു പാശ്ചാത്യരാജ്യമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചു. പാശ്ചാത്യരാജ്യത്തിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ അമേരിക്കയാണെന്ന ധ്വനിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ആരോപണത്തില്‍.

മാര്‍ച്ച് ആറ് ചൊവാഴ്ച പരിഷത്ത് വൈസ്പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോറാണ് താലിബാന്‍ ഭരണകൂടത്തിന് ഒരു പാശ്ചാത്യഭരണകൂടം സാമ്പത്തിക സഹായം നല്‍കിയാണ് ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നതെന്ന് ആരോപിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ വിശ്വസനീയമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും ഇന്ത്യയില്‍ അസ്വസ്ഥത പടര്‍ത്താനുള്ള പാശ്ചാത്യശക്തികളുടെ ഗൂഢാലോചനയാണിതെന്നും ഗിരിരാജ് കിഷോര്‍ പറഞ്ഞു.

താലിബാനു സഹായം നല്‍കുന്ന പാശ്ചാതരാജ്യത്തെ ക്രിസ്ത്യന്‍ ഭരണകൂടത്തിന് ഇന്ത്യയില്‍ ഹിന്ദുആശയസംഹിത വളരുന്നത് ദഹിക്കുന്നില്ലെന്നും അതിനാല്‍ ഇന്ത്യയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ആ രാജ്യം ശ്രമിക്കുകയാണെന്നും ഗിരിരാജ് കിഷോര്‍ കുറ്റപ്പെടുത്തി. രാജ്യത്ത് വര്‍ഗീയ കുഴപ്പങ്ങളുണ്ടാക്കാന്‍ ആഗ്രയിലെ താജ്മഹല്‍ തകര്‍ക്കാന്‍ പാശ്ചാത്യ ശക്തി രഹസ്യ പദ്ധതിയിട്ടിട്ടുള്ളതായി തനിക്ക് വിവരം ലഭിച്ചതായും വി എച്ച് പി ഉപാധ്യക്ഷന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+