കൂത്തുപറമ്പില്‍ അപകടം: മൂന്ന് മരണം
കണ്ണൂര്‍: കൂത്തുപറമ്പില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിമുട്ടി ആറ് വയസ്സായ കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മാര്‍ച്ച് ആറ് ചൊവാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ടു പേര്‍ സഹോദരങ്ങളാണ്.
തൂവക്കുന്നിലെ പരേതനായ അബ്ദുള്‍ ഹാജിയുടെ മകന്‍ അബ്ദുള്‍ അസീസ് (22), പാറാലിലെ പുത്തന്‍പുര അബ്ദുള്ളയുടെ മക്കളായ മുജീബ് (17), തല്‍ഹത്ത് (ആറ്) എന്നിവരാണ് മരിച്ചത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറികടക്കുമ്പോഴാണ് ബസ്സിലിടിച്ചത്. മൂന്നുപേരുടെയും ദേഹത്തുകൂടി ബസ് കയറിയിറങ്ങി. നിയന്ത്രണം വിട്ട ബസ് അടുത്തുള്ള കടയിലേക്ക് ഇടിച്ചു കയറിയെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.












Click it and Unblock the Notifications