ഇന്ന് ബക്രീദ്
തിരുവനന്തപുരം: ത്യാഗസ്മരണയുണര്‍ത്തുന്ന ബലിപെരുന്നാള്‍ ഇന്നാണ്. ഭൗതിക സ്വപ്നങ്ങള്‍ക്ക് പുറകേ സ്വയം മറന്ന് പായുന്ന ആധുനിക മനുഷ്യനെ ത്യാഗസന്നദ്ധതയും ഭൂതദയയും പഠിപ്പിക്കുന്ന മഹത്തായ സന്ദേശമാണ് ഈദ്-ഉല്‍-അസഹ നല്‍കുന്നത്. ബക്രീദ് ദിനത്തില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും തക്ബീര്‍ ധ്വനികള്‍ മുഴങ്ങട്ടെ എന്നാശിക്കാം...
എല്ലാ വായനക്കാര്‍ക്കും മലയാളം ഇന്ത്യാ ഇന്‍ഫോയുടെ ബക്രീദ് ദിനാശംസകള്‍.
രാഷ്ട്രപതി കെ.ആര്‍. നാരായണനും പ്രധാനമന്ത്രി എ. ബി. വാജ്പേയിയും ജനങ്ങള്‍ക്ക് ബക്രീദ് ദിനാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ കേരളീയര്‍ക്ക് ഈദ് ദിനാശംസകള്‍ നേര്‍ന്നു.
വിവേകത്തിന്റെ വീണ്ടെടുപ്പിന് ബലിപെരുന്നാള്‍ കരുത്ത് പകരട്ടെയെന്ന് പാളയം ഇമാം പി.കെ.ഹംസമൗലവി ബക്രീദ് ആശംസകളില്‍ പറഞ്ഞു.
പെരുന്നാള്‍ ദിനത്തിന്റെ ആഘോഷലഹരിയില്‍ മതിമറക്കാതെ നമുക്ക് ചുറ്റുമുള്ള വേദനയുടെയും ദുരിതത്തിന്റെയും മുഖങ്ങള്‍ കൂടി ഓര്‍മ്മിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ബക്രീദ് സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications