വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചു
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകവിനോദസഞ്ചാര ഭൂപടത്തില്‍ കേരളം വ്യക്തമായ സ്ഥാനം നേടിയതോടെ വിദേശത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിലുണ്ടായ വികസനവും ഇതിന് കാരണമായി.
1999ല്‍ കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ വരവ് 6.4 ശതമാനമായി വര്‍ധിച്ചതായാണ് കണക്ക്. ഈ കാലയളവില്‍ ദേശീയതലത്തിലുള്ള വര്‍ധനവ് 4.12 ശതമാനം ആയിരുന്നു.
ഈയിടെ നിയമസഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2,02,173 വിദേശ വിനോദസഞ്ചാരികളാണ് 1999ല്‍ കേരളത്തിലെത്തിയത്. 1998ല്‍ 1,89,941 പേരാണ് കേരളത്തിലെത്തിയത്.
ഇന്ത്യന്‍ വിനോദസഞ്ചാര വിപണിയിലെ കേരളത്തിന്റെ പങ്കിലും വര്‍ധനവുണ്ടായി. കേരളത്തിന്റെ പങ്ക് 1998ല്‍ 8.05 ആയിരുന്നുവെങ്കില്‍ 99ല്‍ ഇത് 8.15 ആയി വര്‍ധിച്ചു.
ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിലും ഈ വര്‍ഷം വര്‍ധനവുണ്ടായി. 99ല്‍ 48.9 ലക്ഷം വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 45 ലക്ഷമായിരുന്നു.
വിനോദസഞ്ചാരമേഖലയുടെ വികസനത്തിനായി 1995-96 കാലയളവില്‍ ചെലവഴിച്ച തുക 1999-2000ലെത്തുമ്പോഴേക്കും ഇരട്ടിയായി. 95-96ലെ17.30 കോടിയാണ്ഈ മേഖലയുടെ വികസനത്തിനായി ചെലവഴിച്ചതെങ്കില്‍ 1999-2000ല്‍ ഇത് 36 കോടിയായി. കേന്ദ്രവിഹിതത്തിലും വര്‍ധനവുണ്ടായി. 2.10 കോടിയില്‍ നിന്ന് 9.30 കോടിയായി കേന്ദ്രവിഹിതം ഉയര്‍ന്നു.
കേരളത്തിലെ പ്രധാനവിനോദസഞ്ചാരകേന്ദ്രങ്ങളെ വികസിപ്പിച്ചെടുക്കുന്നതില്‍ ഈ വര്‍ഷത്തില്‍ ഏറെ പുരോഗതി കൈവരിക്കാനായി. വേളി, പൊന്മുടി, വര്‍ക്കല എന്നീ സ്ഥലങ്ങള്‍ ആകര്‍ഷകമായി വിനോദസഞ്ചാരകേന്ദ്രങ്ങളായി വികസിച്ചു. തെന്മലയെ പ്രകൃതി-വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചതും കണ്ണൂര്‍, ഫോര്‍ട്ട് കൊച്ചി, കോവളം, പാതിരാമണല്‍, വാഗമണ്‍ എന്നീ സ്ഥലങ്ങളില്‍ വിനോദസഞ്ചാരവികസനത്തില്‍ ഏറെ മുന്നോട്ടുപോയതതും ഈ മേഖലയിലെ ചുവടുവെപ്പുകളായി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications