മന്ത്രി ശര്‍മ്മയ്ക്ക് വടക്കേക്കരയില്‍ സീറ്റില്ല
കൊച്ചി: വടക്കേക്കര മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ മന്ത്രി എസ് ശര്‍മ്മയ്ക്ക് ഇത്തവണ വടക്കേക്കര മണ്ഡലത്തില്‍ സീറ്റില്ല. ശര്‍മ്മ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ സി പി എമ്മിന്റെ യുവനേതാവ് പി രാജീവാണ് മത്സരിക്കുന്നത്.
മന്ത്രി ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പള്ളുരുത്തിയിലോ എറണാകുളം ജില്ലയ്ക്ക് പുറത്ത് ഏതെങ്കിലും സുരക്ഷിതമണ്ഡലത്തിലോ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ശര്‍മ്മയെ മത്സരിപ്പിക്കണമെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതു വരെ തീരുമാനമൊന്നുമായിട്ടില്ല.
എസ് എഫ് ഐ മുന്‍ സംസ്ഥാനപ്രസിഡന്റും ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റിയംഗവും സി പി എം എറണാകുളം ജില്ലാക്കമ്മിറ്റിയംഗവുമാണ് വടക്കേക്കരയില്‍ അങ്കത്തിനിറങ്ങുന്ന പി രാജീവ്. സി ഐ ടി യു വിഭാഗത്തിനു ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വടക്കേക്കര. രാജീവിനെ മത്സരത്തിനിറക്കി സി ഐ ടി യു വിന്റെ വിമതപ്രവര്‍ത്തനത്തിനു തടയിടാമെന്ന കണക്കു കൂട്ടലിലാണ് ജില്ലാക്കമ്മിറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 369 വോട്ടിനാണ് ശര്‍മ്മ വിജയിച്ചത്.
വടക്കേക്കരയ്ക്ക് തൊട്ടടുത്തുള്ള മാള നിമസഭാമണ്ഡലത്തിലെ മേലഡൂര് സ്വദേശിയാണ് രാജീവ്. വര്‍ഷങ്ങളായി എറണാകുളംജില്ലയില്‍ പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കുന്ന രാജീവ് വടക്കേക്കരയിലെ വോട്ടര്‍മാര്‍ക്ക് ഏറെ പരിചിതനാണ്. നിയമബിരുദധാരിയാണ്. ജില്ലാക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഐ എന്‍ ടി യു സി ദേശീയ നേതാവും കോണ്‍ഗ്രസ് നേതൃനിരയിലെ പ്രമുഖനുമായിരുന്ന വി പി മരയ്ക്കാറെയാണ് ശര്‍മ്മ പരാജയപ്പെടുത്തിയത്. അതിനു മുമ്പ് കെ പി സി സി ജനറല്‍ സെക്രട്ടറി എം ഐ ഷാനവാസിനെയും ശര്‍മ്മ വടക്കേക്കരയില്‍ പരാജയപ്പെടുത്തിയിരുന്നു.
എറണാകുളംജില്ലയില്‍ സി പി എമ്മിന്റെ ഉറച്ച മണ്ഡലമായാണ് വടക്കേക്കര അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പാര്ട്ടിസ്ഥാനാര്ത്ഥികളുടെ ഭൂരിപക്ഷം ക്രമമായി കുറഞ്ഞുവരികയായിരുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട വടക്കേക്കരയില്‍ യു ഡി എഫിനായിരുന്നു ഭൂരിപക്ഷം.
സി പി എം വിമതരുടെ പ്രവര്‍ത്തനം ശക്തമായി നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടക്കേക്കര. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് എന്‍ കെ മാധവന്റെ പ്രവര്‍ത്തന മണ്ഡലം വടക്കേക്കരയാണ്. മാധവനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറക്കാന്‍ യു ഡി എഫ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും മാധവന് വഴങ്ങിയില്ല. കെ പി സി സി സെക്രട്ടറിമാരായ കെ പി ധനപാലന് , എം ഐ ഷാനവാസ് ഇപ്പോള്‍ യു ഡി എഫിന്റെ പരിഗണനയിലുള്ള സ്ഥാനാര്‍ത്ഥികള്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications