ഹജ്: തിരക്കില്‍ പെട്ട് 36 മരണം
ജമാറത്ത്: മിനായില്‍ ഹജ് കര്‍മ്മത്തിനെത്തിയ 36 പേര്‍ തിരക്കില്‍ പെട്ട് മരണമടഞ്ഞു.
ചെകുത്താന്റെ പ്രതീകമായ ശിലാഫലകത്തില്‍ കല്ലെറിയുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 23 സ്ത്രീകളും 13 പുരുഷന്മാരും മരണമടഞ്ഞത്. മഹാരാഷ്ട്രക്കാരായ രണ്ട് സ്ത്രീകള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
മാര്‍ച്ച് അഞ്ച് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കല്ലെറിയാന്‍ ജമാറത്ത് പാലത്തില്‍ കാത്ത് നിന്നവര്‍ തിക്കിതിരക്കിയതാണ് അപകടത്തിന് കാരണമായത്. പെട്ടെന്ന് മുന്നോട്ട് വീണ ഇവര്‍ക്ക് മേല്‍ പിന്നില്‍ നിന്നുമുള്ളവര്‍ മരണവെപ്രാളത്തോടെ ചവിട്ടിമെതിച്ച് ഓടുകയായിരുന്നു. ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചിട്ടുള്ളത്.
സൗദി പൊലീസും രക്ഷാപ്രവര്‍ത്തകരും പെട്ടെന്ന് തന്നെ രംഗത്തെത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഹജ് തീര്‍ത്ഥാടനത്തിനിടെ ദുരന്തം നടക്കുന്നത് ഇതാദ്യമല്ല. ഏറ്റവും വലിയ ദുരന്തം നടന്നത് 1990ലാണ്. അന്ന് 1426 തീര്‍ത്ഥാടകര്‍ തിരക്കില്‍ പെട്ട് മരണമടഞ്ഞു.












Click it and Unblock the Notifications