മോണിക്കയുടെ അനുഭവങ്ങള്‍ ടെലിവിഷനില്‍
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്ക ലെവിന്‍സ്കിയും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് നടന്ന അന്വേഷണവും പിന്നാമ്പുറക്കഥകളും ഡോക്യുമെന്ററിയാവുന്നു.
മോണിക്ക ലെവിന്‍സ്കി തന്നെയാണ് എച്ചബിഒ ടെലിവിഷന് വേണ്ടി ഡോക്യുമെന്ററി തയാറാക്കുന്നത്. തന്റെ ജീവിത കഥയില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ഡോക്യുമെന്ററിയിലൂടെ പറയാനുണ്ടെന്ന് മോണിക്ക ന്യൂയോര്‍ക്ക് ടൈംസ് ദിനപ്പത്രത്തോട് പറഞ്ഞു.
എച്ച്ബിഒ--യ്ക്ക് വേണ്ടി പ്രസിദ്ധമായ ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച സംഘം തന്നെയാണ് മോണിക്കയുടെ ഡോക്യുമെന്ററിയും നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ജനവരിയില്‍ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി മോണിക്കയ്ക്ക് എത്ര പ്രതിഫലം കിട്ടുമെന്ന കാര്യത്തെ കുറിച്ച് മോണിക്കയോ എച്ചബിഒ ടെലിവിഷനോ ഒന്നും മിണ്ടുന്നില്ല.












Click it and Unblock the Notifications