ആകാശിന്റെ മൂന്നാം വിക്ഷേപണവും വിജയം
ദില്ലി: ഇന്ത്യയുടെ ഹ്രസ്വദൂര ഭൂതല-വ്യോമ വിസൈലായ ആകാശ് മൂന്നാമതു തവണയും വിക്ഷേപിച്ചു. വിവിധ മേഖലകളില്‍ മിസൈലിന്റെ ശേഷി പരിശോധിക്കാനായി ഫിബ്രവരി 27 ചൊവാഴ്ചയും മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയും ആകാശ് വിക്ഷേപിച്ചിരുന്നു.
യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് അഞ്ച് തിങ്കളാഴ്ചയായിരുന്നു ആകാശിന്റെ മൂന്നാമത് വിക്ഷേപണം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മോശമായ കാലാവസ്ഥ കാരണം വിക്ഷേപണം ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് ഏഴ് ബുധനാഴ്ച രാവിലെ 6.30നാണ് മിസൈല്‍ വിക്ഷേപിച്ചത്.
ഇന്ത്യയുടെ ആയുധസഞ്ചയത്തിലേക്ക് ആകാശിനെ മുതല്‍ക്കൂട്ടാനാണ് തുടരെത്തുടരെ മിസൈല്‍ വിക്ഷേപിച്ചത്. 2002ഓടു കൂടി ആകാശിനെ കരസേനയുടെ ആയുധമാക്കും. 1990ലാണ് ആകാശിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടന്നത്.
55 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി ആകാശിനുണ്ട്. 27 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലിന് 15 കിലോമീറ്റര്‍ ഒരു കേടും വരാതെ സഞ്ചരിക്കാന്‍ കഴിയും. മരങ്ങളുടെ ഉയരത്തില്‍ പറക്കുന്ന യുദ്ധവിമാനങ്ങളെ കണ്ടെത്താനും തകര്‍ക്കാനും ആകാശ് ഉപയോഗിക്കും.












Click it and Unblock the Notifications