അസര്‍ ഫാഷന്‍ ഷോ നടത്തുന്നു
ഹൈദരാബാദ്: കോഴക്കേസില്‍ കുടുങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍ ഗുജറാത്ത് ഭൂചലന ദുരിതാശ്വാസത്തിനായി ഫാഷന്‍ ഷോ നടത്തുന്നു.
അസര്‍-സംഗീത മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിലായിരിക്കും ഷോ നടത്തുകയെന്ന് മാര്‍ച്ച് ഏഴ് ബുധനാഴ്ച അസര്‍ അറിയിച്ചു. ഫാഷന്‍ രംഗത്തെ പ്രമുഖരായ വെന്‍ഡല്‍ റോഡ്രിക്സ്, ഗീതാഞ്ജലി കശ്യപ്, മനീഷ് മല്‍ഹോത്ര, മധു സപ്രെ, ജോണ്‍ എബ്രഹാം എന്നിവര്‍ ഷോയില്‍ പങ്കെടുക്കുമെന്ന് അസര്‍ പറഞ്ഞു.
തലത് അസീസ്, പൂജാ ബത്ര, ദിവ്യാ മിശ്ര തുടങ്ങിയവരും മാര്‍ച്ച് 11 ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.












Click it and Unblock the Notifications