ഭരത്ഷായ്ക്ക് വീണ്ടും ജാമ്യം നിഷേധിച്ചു
മുംബൈ: അധോലോകരാജാവ് ഛാാേട്ടാ ഷക്കീലുമായി ബന്ധമുണ്ടെന്ന പേരില്‍ അറസ്റിലായ ചലച്ചിത്രനിര്‍മാതാവും രത്നവ്യാപാരിയുമായ ഭരത്ഷാക്ക് വീണ്ടും കോടതി ജാമ്യം നിഷേധിച്ചു.
മാര്‍ച്ച് ഏഴ് ബുധനാഴ്ച മുംബൈ ഹൈക്കോടതി ജഡ്ജി ഷാഫി പാര്‍കറാണ് ഭരത്ഷായുടെ ജാമ്യാപേക്ഷ തള്ളിയത്.
ഛോട്ടാ ഷക്കീലുമായ ടെലഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് ഭരത് ഷായെ പൊലീസ് അറസ്റ് ചെയ്തത്. ടെലഫോണ്‍ സംഭാഷണത്തിന്റെ തെളിവ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ജനുവരി എട്ടിനാണ് ഭരത് ഷായെ അറസ്റ ് ചെയ്തത്. അന്നു തന്നെ പ്രത്യേക കോടതിയില്‍ ഷാ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് തള്ളുകയായിരുന്നു. കീഴ്ക്കോടതി തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് മുംബൈ ഹൈക്കോടതിയില്‍ ഷാ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.
ഇതിനിടെ മാര്‍ച്ച് ഒമ്പതിന് ഭരത്ഷായ്ക്കെതിരായ കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications