2.4 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നു
ദില്ലി: രാജ്യത്തെ വിവിധ കോടതികളിലായി 2.4 കോടി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്ന് നിയമന്ത്രി അരുണ്‍ ജെറ്റ്ലി അറിയിച്ചു.
ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ 2, 46, 782 കേസുകള്‍ തീര്‍പ്പാവാതെ കിടപ്പുണ്ടെന്നും മാര്‍ച്ച് ഏഴ് ബുധനാഴ്ച മന്ത്രി രാജ്യസഭയെ അറിയിച്ചു. സുപ്രീം കോടതിയില്‍ 31 ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ട്. ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ 183 ഒഴിവുകളുമുണ്ട്. ഇവ നികത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ആദായ നികുതി നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. കോടതികളില്‍ കേസുകള്‍ സ്വീകരിക്കുന്ന കാര്യത്തിലും അവയുടെ വാദം കേള്‍ക്കുന്ന കാര്യത്തിലും തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications