Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീസല്‍ ബസ്സുകളുടെ നിരോധനം: പ്രശ്നം പരിഹരിക്കണം

ദില്ലി: ഏപ്രില്‍ ഒന്നു മുതല്‍ ദില്ലിയില്‍ ഡീസല്‍ ഉപയോഗിച്ച് ഓടുന്ന ബസ്സുകള്‍ നിരോധിച്ച സുപ്രിം കോടതി ഉത്തരവ് പ്രാബല്യത്തില്‍ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യമുയര്‍ന്നു.

പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാതെ ഓടുന്ന ബസ്സുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ ദില്ലിയില്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്നാണ് സുപ്രിം കോടതി ഉത്തരവ്. ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ വിദ്യാര്‍ഥികളടക്കമുള്ള സ്ഥിരം യാത്രക്കാര്‍ ദുരിതമനുഭവിക്കേണ്ടിവരുമെന്ന് പ്രൊഫ.എം.എം.അഗര്‍വാള്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.

ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കുന്ന വണ്ടികള്‍ വേണ്ടത്രയില്ല. സാധാരണക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ദില്ലി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് അഗര്‍വാള്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+