ഹുറിയത്ത് നേതാക്കളെ ഇടനിലക്കാരാക്കില്ല
ദില്ലി: ഇന്ത്യയും പാകിസ്ഥാനുമിടയില്‍ കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ ഹുറിയത്ത് നേതാക്കളെ ഇടനിലക്കാരാക്കില്ലെന്ന് ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി.
കുല്‍ദീപ് നയ്യാരുടെ ചോദ്യത്തിന് മറുപടിയായി മാര്‍ച്ച് ഏഴ് ബുധനാഴ്ച രാജ്യസഭയിലാണ് അദ്വാനി ഇക്കാര്യമറിയിച്ചത്. കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അദ്വാനി വ്യക്തമാക്കി.
പാസ്പോര്‍ട്ടുള്ള ഹുറിയത്ത് നേതാക്കള്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ലെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications