മമത തൃണമൂലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടി പ്രസിഡണ്ടും കേന്ദ്ര റെയില്‍വെ മന്ത്രിയുമായ മമതാ ബാനര്‍ജിയായിരിക്കും.
പാര്‍ട്ടി നയരൂപീകരണ സമിതി ചെയര്‍മാന്‍ പങ്കജ് ബാനര്‍ജി മാര്‍ച്ച് ഏഴ് ബുധനാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ മമത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ അവര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും - അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 228 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും 39 മണ്ഡലങ്ങളില്‍ ബിജെപിയും മത്സരിക്കും. തൃണമൂല്‍ നേതൃത്വം നല്‍കുന്ന ബംഗ്ലാ ബച്ചാവോ മുന്നണിയിലെ മറ്റു ഘടകകക്ഷികളായ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എട്ടു സീറ്റുകളിലും കാമതാപുരി പീപ്പിള്‍സ് പാര്‍ട്ടി ആറു സീറ്റുകളിലും മത്സരിക്കും. ഗോര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് മൂന്നിലും ബിപ്ലാബി ബംഗ്ലാ കോണ്‍ഗ്രസ് ഒരു സീറ്റിലുമായിരിക്കും മത്സരിക്കുക. തൃണമൂല്‍ സ്ഥാനാര്‍ത്ഥികളുടെ പേരുവിവരം മമാതാബാനര്‍ജി പ്രഖ്യാപിച്ചു.












Click it and Unblock the Notifications