Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ ഗ്യാലറിയില്‍ സംഘര്‍ഷം

തിരുവനന്തപുരം: നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ കയറിക്കൂടിയ ദളിത് ഐക്യവേദി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സംഘര്‍ഷം സൃഷ്ടിച്ചു. ബഹളത്തിനിടയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു.

മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച നിയമസഭ യോഗം ചേര്‍ന്ന് ചോദ്യോത്തരവേള കഴിഞ്ഞയുടനെയാണ് അഞ്ച് ദളിത് ഐക്യവേദി പ്രവര്‍ത്തകര്‍ നിയമസഭാ മന്ദിരത്തിന് മുമ്പില്‍ തന്നെ അംബേദ്കര്‍ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിയാരംഭിച്ചത്. ഉടന്‍ തന്നെ വാച്ച് ആന്‍ഡ് വാര്‍ഡ് കുതിച്ചെത്തുകയും അവരെ കസ്റഡിയിലെടുക്കുകയും ചെയ്തു.

ഇത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ചോദ്യോത്തരവേള ക്യാമറയില്‍ പകര്‍ത്താന്‍ അനുവാദമുണ്ടായിരുന്നിട്ടും അത് തടഞ്ഞതിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. വിവിധ കക്ഷികളിലെ എംഎല്‍എമാരെത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ എം. വിജയകുമാര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+