ഉന്നത വിദ്യാഭ്യാസരംഗം അഴിച്ചുപണിയണം
കോട്ടയം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് അഴിച്ചുപണി ആവശ്യമുണ്ടെന്ന് ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗ് പറഞ്ഞു.
സെക്കന്ററി തലം തൊട്ടുതന്നെ വിദ്യാഭ്യാസരംഗത്ത് പുന:സംഘാടനം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിരമ്പുഴയിലെ എംജി യൂണിവേഴ്സിറ്റിയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫണ്ടിന്റെ അപര്യാപ്തതയാണ് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രധാന പ്രതിസന്ധി. ഇത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം പ്രശ്നമല്ലെന്നും വിദേശരാജ്യങ്ങളിലെ സര്‍വകലാശാലകളും ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസനിധിയിലേക്കുള്ളസര്‍വകലാശാലാ ജീവനക്കാരുടെ സംഭാവനയുടെ ആദ്യഗഡുവായി മൂന്ന് ലക്ഷം രൂപ വൈസ് ചാന്‍സലര്‍ സിറിയക് തോമസ് ഗവര്‍ണര്‍ക്ക് കൈമാറി.












Click it and Unblock the Notifications