മന്ത്രിയുടെ പ്രസ്താവനയെച്ചൊല്ലി നിയമസഭയില്‍ ബഹളം
തിരുവനന്തപുരം: കാര്‍ഗില്‍ ഫണ്ടിനെക്കുറിച്ച് സംസ്ഥാന ധനമന്ത്രി ടി. ശിവദാസമേനോന്‍ ഇറക്കിയ ഒരു പ്രസ്താവന നിയമസഭയില്‍ ബഹളത്തിനും പ്രതിപക്ഷ ബഹിഷ്കരണത്തിനും വഴിവെച്ചു.
കാര്‍ഗില്‍ രക്തസാക്ഷികള്‍ക്കായി സ്വരൂപിച്ച 12 കോടി രൂപയുടെ ഫണ്ടില്‍ ഇനിയും തുക ബാക്കി നില്‍ക്കുന്നത് യുദ്ധത്തില്‍ മരിച്ചവര്‍ കുറവായതുകൊണ്ടാണെന്ന ശിവദാസമേനോന്റെ പ്രസ്താവനയാണ് വിവാദമായത്.
ഫണ്ട് വേണ്ടവിധം ഉപയോഗിച്ചില്ലെന്ന പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിയുടെ ആരോപണത്തിന് മറുപടി പറയവെയാണ് ശിവദാസമേനോന്‍ ഈ പ്രസ്താവന നടത്തിയത്. മന്ത്രിയുടെ പ്രസ്താവന കേട്ട ഉടന്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു നടുത്തളത്തിലേക്കിറങ്ങി.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരെയും അവരുടെ കുടുംബങ്ങളെയും മന്ത്രിയുടെ പ്രസ്താവന അപമാനിക്കുകയാണെന്ന് എ.കെ. ആന്റണി കുറ്റപ്പെടുത്തി. മന്ത്രി മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷാവശ്യം മന്ത്രി നിരാകരിച്ചതിനെത്തുടര്‍ന്ന് ആന്റണിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
കാര്‍ഗില്‍ യുദ്ധം, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ കാര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഭീമമായ തുക സ്വരൂപിച്ചിട്ടുണ്ടെങ്കിലും അവ വേണ്ടവിധം ഉപയോഗിക്കാതെ മറ്റു കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്ന് നേരത്തെ ആന്റണി കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണത്തിനു മറുപടി പറഞ്ഞപ്പോഴാണ് ശിവദാസമേനോന്റെ വാക്കുകള്‍ പിഴച്ചത്.












Click it and Unblock the Notifications