കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളായി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. ജീല്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിലും സിപിഎമ്മാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തവണ നിയമസഭാംഗങ്ങളായിരുന്ന എളമരം കരീമിനും പി. വിശ്വനും മാത്രമേ ഇത്തവണ സീറ്റ് നല്‍കിയിട്ടുള്ളൂ. എളമരം കരീം കോഴിക്കോട് രണ്ടിലെയും വിശ്വന്‍ കൊയിലാണ്ടി മണ്ഡലത്തിലെയും നിലവിലെ അംഗങ്ങളാണ്.

കോഴിക്കോട് ഒന്നില്‍ സിറ്റിംഗ് എംഎല്‍എയായ എം. ദാസന്റെ ഭാര്യ അഡ്വ. സതീദേവായിയിരിക്കും സ്ഥാനാര്‍ത്ഥി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവാണ് സതീദേവി.

മേപ്പയ്യൂരില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന നേതാവുമായ മത്തായി ചാക്കോയെയും പാര്‍ട്ടി ജില്ലാ സെക്രട്ടറി എം. കേളപ്പനെയും ആയിരുന്നു പരിഗണിച്ചത്. പിന്നീട് യുവനേതാവ് മത്തായി ചാക്കോക്ക് നറുക്കു വീണു.

കുന്ദമംഗലത്ത് സിറ്റിംഗ് എംഎല്‍എ സി.പി. ബാലന്‍ വൈദ്യര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ കഴിയില്ല. പകരം ചാത്തമംഗലം പഞ്ചായത്തംഗം കുഞ്ഞനാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി.

പേരാമ്പ്രയില്‍ സിഐടിയു നേതാവ് ടി.പി. രാമകൃഷ്ണനും ബേപ്പൂരില്‍ വി.കെ.സി. മമ്മദ് കോയയും സിപിഎം സ്ഥാനാര്‍ത്ഥികളാകും.

നാദാപുരം, വടകര, ബാലുശ്ശേരി, തിരുവമ്പാടി എന്നീ മണ്ഡലങ്ങള്‍ ഘടകക്ഷികള്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X