പാനൂര്‍ സ്ഫോടനം പ്രത്യേക സംഘം അന്വേഷിക്കുന്നു
പാനൂര്‍: പാനൂരിലെ വിള്ള്യായില്‍ ബോംബ് പൊട്ടി ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും.
കണ്ണൂര്‍ അഡ്മിനിസ്ട്രേഷന്‍ ഡിവൈഎസ്പി ജി. രാജന്‍, വളപട്ടണം സിഐ ഉണ്ണികൃഷ്ണന്‍, തലശേരി സിഐ കെ. ജയേന്ദ്രന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
കൊങ്കച്ചി പുത്തന്‍ വീട്ടില്‍ രാജേഷ് (23) എന്ന ബിജെപി പ്രവര്‍ത്തകന്‍ ബോംബ് നിര്‍മ്മാണ വേളയിലാണ് മരിച്ചതെന്നും അതല്ല സിപിഎമ്മുകാര്‍ രാജേഷിനെ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. പോസ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. ഇപ്പോള്‍ പാനൂരില്‍ സ്ഥിതി ഏറെക്കുറെ ശാന്തമാണ്.












Click it and Unblock the Notifications