Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ പള്‍പ്പ്മരങ്ങള്‍ കൃഷി ചെയ്യണം

തിരുവനന്തപുരം: നാണ്യവിളകളുടെ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ കര്‍ഷകര്‍ കടലാസുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പള്‍പ്പ് മരങ്ങളുടെ കൃഷിയിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് കേന്ദ്ര വന്‍വ്യവസായസഹമന്ത്രി വി.കാര്‍ത്തിക നിര്‍ദേശിച്ചു.

യൂക്കാലിപ്സ്, മുള, അക്കോഷ്യ തുടങ്ങിയ പള്‍പ്പ്മരങ്ങളുടെ കൃഷി ഏറെ ലാഭകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ പള്‍പ്പ്മരങ്ങള്‍ വളര്‍ത്തുന്നതിനെ കുറിച്ചുള്ള ഒരു ഫാം ഫോറസ്ററി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് ഇപ്പോഴുള്ള ഭൂമി തന്നെ പള്‍പ്പ്മരങ്ങളുടെ കൃഷിക്കുപയോഗിക്കാം. കുറഞ്ഞ മൂലധനം വിനിയോഗിച്ചു ചെയ്യാവുന്ന സംരംഭമാണിത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധമായി നില്‍ക്കുന്ന വിപണിയുമുണ്ട്.

പള്‍പ്പ് മരങ്ങള്‍ വളര്‍ത്തുന്നത് ജലനിരപ്പ് താഴാന്‍ കാരണമാവുമെന്ന വാദം ശരിയല്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. റബര്‍ മരങ്ങള്‍ വര്‍ഷത്തില്‍ 400 ലിറ്ററോളം വെള്ളം വലിച്ചെടുക്കുമ്പോള്‍ 24 ലിറ്റര്‍ വെള്ളം മാത്രമേ യൂക്കാലിപ്റ്റസിന് ആവശ്യമുള്ളൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+