Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം: വീടുകള്‍ക്ക് വിള്ളല്‍

പനന്തോപ്പ്: കുന്നത്തൂര്‍ ഏഴാം മൈലില്‍ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് പല വീടുകളിലും വിള്ളലുകള്‍ പ്രത്യക്ഷമായി. കോണ്‍ക്രീറ്റ് വീടുകളില്‍ പോലും വിള്ളലുകളുണ്ടായിരിക്കുകയാണ്. ചില കിണറുകളിലുണ്ടായ തിരയിളക്കം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.

പുലിക്കുളത്തിന് സമീപം ശൂരനാട് വടക്ക് ആനയടിയിലും ഭൂചലനം മൂലം നിരവധി വീടുകള്‍ക്കും കടകള്‍ക്കും വിള്ളലുണ്ടായിട്ടുണ്ട്. ഈ പ്രദേശത്തുള്ള കിണറുകളിലും തിരയിളക്കം ദൃശ്യമായിട്ടുണ്ട്.

ഏഴാം മൈല്‍ ശിവഗിരി കോളനിയിലെ ദീപാ മന്ദിരത്തില്‍ സാംബശിവന്‍, ബിജു ഭവനില്‍ കുട്ടി, സിയസ് ഭവനില്‍ സുകുമാരന്‍, സുഭാഷ് മന്ദിരത്തില്‍ സുകുമാരന്‍, സതീശ് ഭവനില്‍ സരസമ്മ, ബാബു സദനില്‍ ബാബു, അനില്‍ ഭവനത്തില്‍ ബാബു, കെ. ആര്‍. ഭവനിത്തില്‍ ജയചന്ദ്രന്‍, മാധവ സദനില്‍ മാധവന്‍, ഷീജാ ഭവനത്തില്‍ രാമകൃഷ്ണന്‍, ശിവഗിരി കോളനി ബാബു, സുരേന്ദ്ര ഭവനില്‍ കൃതാര്‍ത്ഥന്‍, ശാരദാ മന്ദിരത്തില്‍ ഷണ്‍മുഖന്‍ എന്നിവരുടെ വീടുകള്‍ക്കാണ് വിള്ളലുണ്ടായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+