കല്യാണവീരന്‍ പിടിയില്‍
തിരുവനന്തപുരം: ഒട്ടേറെ വിവാഹങ്ങള്‍ കഴിച്ച് തട്ടിപ്പു നടത്തിയ കല്യാണ വീരന്‍ അറസ്റില്‍. വെള്ളറട അമ്പൂരി കവലയ്ക്കല്‍ വീട്ടില്‍ സൈമണാണ് വെള്ളറട എസ്.ഐയുടെ പിടിയിലായത്.
കര്‍ണാടകക്കാരിയ സെലിന്‍ എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്. സെലിന്റെ പരാതിയിന്മേല്‍ സൈമണെതിരെ കോടതി അറസ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കര്‍ണാടകത്തില്‍ വെച്ച് തന്നെ വിവാഹം കഴിച്ച സൈമണ്‍ ആറു മാസത്തിനു ശേഷം മഹാരാഷ്ട്രയിലേക്ക് മുങ്ങിയെന്നും അവിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിച്ചുവെന്നും സെലിന്‍ പരാതിയില്‍ പറയുന്നു. പിന്നീട് മഹാരാഷ്ട്രയില്‍ നിന്നും മുങ്ങി. നേരെ അമ്പൂരിയിലെത്തിയ കണ്ടംതിട്ടയില്‍ വെച്ച് ഒരു മലയാളി സ്ത്രീയെ വിവാഹം കഴിച്ചു. അവിടെവെച്ചാണ് സൈമണിനെ അറസ്റു ചെയ്തത്.
അറസ്റിനു ശേഷം സൈമണിനെ കര്‍ണാടകത്തിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications