ഐടി രംഗത്ത് ഇന്ത്യ പുറകിലെന്ന്
ജോര്‍ജിയ: വിവരസാങ്കേതിക രംഗത്ത് ഇന്ത്യ പുറകില്‍ തന്നെയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് വി. എസ്. അരുണാചലം.
ഏകദേശം നാല് ലക്ഷം കോടി ഡോളറിന്റെ സോഫ്ട്വെയര് വ്യാപാരമാണ് ലോകത്ത് നടക്കുന്നത്. എന്നിട്ടും വെറും 40 കോടി ഡോളറിന്റെ സോഫ്ട്വെയര് കയറ്റുമതി ചെയ്യുന്ന നമ്മള് ഒന്നാം സ്ഥാനത്തെന്ന് വീമ്പടിക്കുന്നു- ജോര്‍ജിയ സര്‍വകലാശാലയില്‍ നടന്ന ഒരു സിമ്പോസിയത്തില്‍ സംസാരിക്കവെ അരുണാചലം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ ഇക്കാര്യത്തില്‍ ഇന്ത്യക്ക് ഒന്നാമതെത്താനാവില്ലെന്ന് അരുണാചലം ചൂണ്ടിക്കാട്ടി. ദില്ലിയിലും മുംബൈയിലും ഉടനെ തന്നെ ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് 622 മെഗാബിറ്റ്സ് ആയേക്കാം. എന്നാല്‍ ന്യയോര്‍ക്കിലും ജര്‍മ്മനിയിലും ബാന്‍ഡ്വിഡ്ത്ത് ഇപ്പോള്‍ തന്നെ 40 ഗെഗാബിറ്റ്സാണെന്ന് അരുണാചലം പറഞ്ഞു.
ലോകത്ത് ബാന്‍ഡ്വിഡ്ത്ത് ഓരോ ആറ് മാസവും കൂടുകയാണ്. ഇതിനൊപ്പം ഇന്ത്യയില്‍ സോഫ്ട്വെയര് വികസനമുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേ വേഗതയില്‍ സോഫ്ട്വെയര് വികസനമുണ്ടായാല്‍ ഇസ്രയേലിനെയും അയര്‍ലണ്ടിനെയും പോലെ വിവരസാങ്കേതിക വിദ്യ വിപ്ലവം ഇന്ത്യക്കും കൈവരിക്കാനാകുമെന്ന് അരുണാചലം വ്യക്തമാക്കി.
വാര്‍ത്താവിനിമയ രംഗത്തും വൈദ്യുതി രംഗത്തും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെട്ടതായാല്‍ മാത്രമേ ഇത്തരത്തില്‍ വളരെ വേഗത്തിലുള്ള വികസനം സാധ്യമാകൂ എന്ന് അരുണാചലം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications